ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം
ഈരാറ്റുപേട്ട: തീക്കോയി, ചാമപ്പാറ പള്ളിക്ക് സമീപം ഉരുൾ പൊട്ടിയതായി സംശയം. മീനച്ചിലാറ്റിൽ ചെളിയും കലങ്ങിയ വെള്ളവുമായി ജലനിരപ്പ് ഉയർന്നു. ചാമപ്പാറ ഭാഗത്ത് ആളുകളെ മാറ്റിപാർപ്പിച്ചു. നദീതീരത്തുള്ള വീടുകളിൽ വെള്ളം കയറിയതായാണ് വിവരം.
ഇടുക്കി അടിമാലിയിലും വാഗമണ്ണിലും കനത്ത മഴ തുടരുകയാണ്. തീക്കോയി വെള്ളിക്കുളം റൂട്ടിൽ മണ്ണിടിഞ്ഞതായും റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ