അച്ഛൻ ഡ്രൈവർ, അമ്മ കണ്ടക്ടർ, ആർച്ച ബസ് രണ്ട് ദിവസമോടും
കോട്ടയം : കോവിഡിൽ സഡൺ ബ്രേയ്ക്ക് ഇടേണ്ടി വന്ന ആർച്ചയ്ക്ക് കുടുംബത്തിൻ്റെ ബലത്തിൽ ഡബിൾ ബെൽ. അച്ഛൻ ഡ്രൈവറും അമ്മ കണ്ടക്ടറും മകൾ ചെക്കറുമായ ആർച്ച ബസാണ് അതിജീവനത്തിന്റെ വിജയഗാഥയുമായി വേറിട്ട സർവീസ് നടത്തുന്നത്.
പതിനാറിൽചിറ -മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ആർച്ചയെ ആദ്യഘട്ട ലോക്ഡൗണോടെ കണ്ടക്ടറും ഡ്രൈവറും വരാതായി. 22 വർഷമായി നടത്തി വരുന്ന ബസ് സർവീസ് നിലച്ച് പോകാതിരിക്കാൻ ബസുടമയായ ടി. എസ്. സുനിൽ കണ്ടക്ടറായും ചെക്കറായും ഡ്രൈവറായും വേഷമണിഞ്ഞു. ബസ് സ്റ്റാൻഡിൽ നിന്ന് കയറുന്നവർക്ക് ടിക്കറ്റ് നൽകിക്കഴിഞ്ഞാൽ ഇടയ്ക്ക് കയറുന്നവർ ഡ്രൈവർ സീറ്റിന് സമീപമെത്തി പണം നൽകുകയായിരുന്നു ആദ്യം. രണ്ടാം കോവിഡിന്റെ ലോക്ഡൗൺ കഴിഞ്ഞതോടെ സുനിലിന് താങ്ങായി ഭാര്യയും മകളും എത്തുകയായിരുന്നു. കണ്ടക്ടറായും ചെക്കറായും ജോലി ചെയ്യാൻ ആദ്യം മടിച്ചെങ്കിലും കുടുംബപ്രാരബ്ദങ്ങൾ മൂലം പുതിയ വേഷമണിയാൻ അമ്മയും മകളും തയ്യാറായി.
ഒറ്റ നമ്പർ ദിവസം മാത്രമാണ് സർവീസ് നടത്താതാനാവുന്നത്. അതു കൊണ്ട് തന്നെ, ആഴ്ചയിൽ രണ്ട് ദിവസമേ സർവീസ് നടത്താനാവൂ. കാര്യമായ വരുമാനമൊന്നും ഇല്ലെങ്കിലും സർവീസ് മുടക്കാതെ ആർച്ച കൃത്യമായി എത്തുന്നുണ്ട്. രാവിലെ 8.45-ന് ആരംഭിക്കുന്ന സർവീസിൽ 11.30 വരെ ഭാര്യ രമ്യയാണ് കണ്ടക്ടർ. തുടർന്ന് വൈകീട്ട് ആറു വരെ മകൾ ആർച്ചയും. ഭാര്യയും മകളും എത്തിയതോടെ പുത്തൻ ഊർജ്ജമാണ് സുനിലിന് ലഭിച്ചത്. ലോക്ഡൗണിന് മുമ്പ് പ്രതിദിനം 7000 രൂപയോളം കളക്ഷൻ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേവലം 2500 രൂപയാണ് ആകെ ലഭിക്കുന്നത്. ഇതിൽ നിന്ന് ഡീസൽ ചെലവും കഴിഞ്ഞ് തുച്ഛമായ പണമാണ് ഈ കുടുംബത്തിന് ലഭിക്കുന്നത്.
ഫോട്ടോ, വാർത്ത കടപ്പാട് : എഫ് ബി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ