ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകൾക്കും സജീവ പങ്കാളിത്തമുറപ്പാക്കാം.

ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകൾക്കും സജീവ പങ്കാളിത്തമുറപ്പാക്കാം.
        കോട്ടയം ജില്ലയില്‍ ദുരന്ത നിവാരണ, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളുടെ സജീവ പങ്കാളിത്തമുണ്ട്. 
         സന്നദ്ധ സംഘടനകളുടെ വിവിധ മേഖലകളിലെ സേവന പ്രാവീണ്യം കണക്കിലെടുത്ത്  ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ.ജി) എന്ന സംവിധാനം ആരംഭിച്ചിരുന്നു.
      നിലവില്‍ 29 സംഘടനകള്‍ ഈ സംവിധാനത്തിന്‍റെ ഭാഗമാണ്. 
ഐ.എ.ജിയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള  സംഘടനകള്‍ ഗൂഗിള്‍ ഫോം ലിങ്കില്‍ (https://forms.gle/b5XixgTEiZUSAKcX8) ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനു മുന്‍പ് വിവരങ്ങള്‍ സമര്‍പ്പിക്കണം. നിലവില്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ട സംഘടനകള്‍ ഇതില്‍ തുടരുന്നതിനും  വിവരങ്ങൾ നല്‍കേണ്ടതുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ