കോവിഡ് പ്രതിരോധ സാമഗ്രികളും പഠനോപകരണങ്ങളും കൈമാറി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ഹാരിസൺ മലയാളം ലിമിറ്റഡ് എസ്റ്റേറ്റ് ഓക്സിജൻ കോൺസൺട്രേറ്റർ, പൾസ് ഓക്സിമീറ്റർ, പിപിഇ കിറ്റ്, എൻ 95 മാസ്ക്, ഹെഡ് ക്യാപ്പ്, ഗ്ലൗസ് എന്നിവയും നിർധനരായ കുടുംബങ്ങളിലെ കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകളും റാന്നി എംഎൽഎ പ്രമോദ് നാരായണൻ കൈമാറി.
ഹാരിസൺസ് മലയാളം ലിമിറ്റഡ് റബ്ബർ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ഹെഡ് രഘു സി. ആർ., ളാഹ എസ്റ്റേറ്റ് മാനേജർ ഷിജോയ് തോമസ്, വെൽഫെയർ ഓഫീസർ അലൻ ഷാനി എന്നിവർ റാന്നി- പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് പി. എസ്. മോഹനൻ, വൈസ് പ്രസിഡണ്ട് ശ്രീകല, പഞ്ചായത്ത് വികസന സമിതി കൺവീനർ സുരേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് മേൽപ്പറഞ്ഞ കോവിഡ് പ്രതിരോധ കൈമാറിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ