സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം: മലയാളികള്‍ക്ക് തിരിച്ചടി.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണ് പുതിയ തീരുമാനങ്ങൽ പ്രഖ്യാപിച്ചത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ സ്വദേശിവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തവും സംഭാവനകളും വർധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവതി യുവാക്കൾക്ക് കൂടുതൽ അവസരങ്ങള്‍ നൽകുന്നതിനാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഇതിലൂടെ 33,000 ലേറെ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ലൈസൻസുള്ള വ്യോമയാന മേഖലയിലെ തൊഴിലുകളിൽ രണ്ട് ഘട്ടങ്ങളിലായാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. ആദ്യഘട്ടം 2023 മാർച്ച് 15നാണ് ആരംഭിക്കുക. സഹ പൈലറ്റ്, എയര്‍ കണ്‍ട്രോളര്‍, എയര്‍ ഡെസ്പാച്ചര്‍ എന്നീ തസ്തികളില്‍ 100 ശതമാനവും സൗദികള്‍ക്ക് മാത്രമാക്കും. ഇതിനു പുറമെ, ഏവിയേഷന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് തസ്തികയിലെ 60 ശതമാനം ജോലികളും എയര്‍ ഹോസ്റ്റസ് തസ്തികയില്‍ 50 ശതമാനം ജോലികളും ആദ്യ ഘട്ടത്തില്‍ സൗദികള്‍ക്ക് സംവരണം ചെയ്യും. രണ്ടാംഘട്ടം 2024 മാര്‍ച്ച് നാല് മുതലാണ് ആരംഭിക്കുക.
ഈ ഘട്ടത്തില്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് മേഖലയില്‍ 70 ശതമാനവും എയര്‍ ഹോസ്റ്റസ് തസ്തികയില്‍ 60 ശതമാനവും സ്വദേശിവത്കരിക്കും. ഈ മേഖലയിലെ തൊഴിലുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും. ഈ മേഖലയിലെ ജീവനക്കാര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നേടേണ്ടതുണ്ടെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 18 മുതലാണ് ഒപ്റ്റിക്കൽ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ