സർക്കാരിന് മറുപടിയുണ്ട്, കേള്‍ക്കാന്‍ തയ്യാറാകുന്നില്ല; പ്രതിപക്ഷത്തിന്‍റേത് കുതന്ത്രം- മുഖ്യമന്ത്രി.
തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുളള കാര്യങ്ങളാണ് ഇന്ന് നടന്നത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം യുഡിഎഫ് തന്നെ അടിയന്തര പ്രമേയം തടസ്സപ്പെടുത്തി. എന്താണ് ചോദ്യോത്തര വേള തടസ്സപ്പെടുത്തിയുളള പ്രതിഷേധത്തിനുളള കാരണമെന്ന് പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുറത്ത് സൃഷ്ടിക്കുന്ന കലാപവും അരക്ഷിതാവസ്ഥയും സഭയിലും ആവര്‍ത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കുറേ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഭയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. സര്‍ക്കാരിന്റെ മറുപടി ഒഴിവാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ