കൂട്ടിക്കലിൽ മൃഗങ്ങളെ നഷ്ടപ്പെട്ട
കർഷകർക്ക് ധനസഹായ വിതരണം 25ന്.
കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലിലും പ്രളയത്തിലും നാശനഷ്ടം സംഭവിച്ച മൃഗപരിപാലന കർഷർക്കുള്ള ധനസഹായ വിതരണവും വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നവംബർ 25 ന് ഉച്ചയ്ക്ക് ഒന്നിന് കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും. മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശികൻ പദ്ധതി വിശദീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. സജിമോൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ. റ്റി. തങ്കച്ചൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. ജയദേവൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. എസ്. മോഹനൻ, എം. ആർ. രജനി, ജേക്കബ് ചാക്കോ, വെറ്ററിനറി സർജൻ ഡോ. നെൽസ എം. മാത്യു എന്നിവർ പങ്കെടുക്കും.
പ്രദേശത്തെ 28 കർഷകർക്കായി 3,85,000 രൂപയുടെ ധനസഹായമാണ് നൽകുക. ധാതുലവണ മിശ്രിത കിറ്റും വിതരണം ചെയ്യും. ദുരന്തമേഖലയിലെ മൃഗസംരക്ഷകർക്കായി തലയോലപ്പറമ്പ് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയാനന്തര അതിജീവന കർഷക സെമിനാറും നടക്കും. എരുമേലി മൊബൈൽ ഫാം എയ്ഡ് യൂണിറ്റ് വെറ്ററിനറി സർജൻ ഡോ. എം. എസ്. സുബിൻ ക്ലാസെടുക്കും. കോട്ടയം മൊബൈൽ വെറ്ററിനറി ഹോസ്പിറ്റലിന്റെ ഭാഗമായി മൃഗപരിപാലന ക്യാമ്പും നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ