'തിരുതാളി' പാഠവും പ്രകടനവുംനവംബർ 25, 26 തീയതികളിൽ.

'തിരുതാളി' പാഠവും പ്രകടനവും
നവംബർ 25, 26 തീയതികളിൽ. 
കോട്ടയം: കേരള ഫോക് ലോർ അക്കാദമിയും മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന 'തിരുതാളി' ഫോക് ലോർ പാഠവും പ്രകടനവും നവംബർ 25, 26 തീയതികളിൽ നടക്കും. 
     സ്‌കൂൾ ഓഫ് ലെറ്റേഴ്സ്, ഓണംതുരുത്ത് സർക്കാർ എൽ. പി. സ്‌കൂൾ, കൈപ്പുഴ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ വേദികളിലായി പ്രഭാഷണങ്ങൾ, പ്രബന്ധാവതരണം, ഗ്രാമസന്ധ്യ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.  
       നവംബർ 25നു രാവിലെ 10ന് സ്‌കൂൾ ഓഫ് ലെറ്റേഴ്സ് അങ്കണത്തിൽ ആരംഭിക്കുന്ന പഠന സെമിനാറിൽ 'പടയണി- മധ്യ തിരുവിതാംകൂറിന്റെ സാംസ്‌കാരികപ്പൊലിമ', 'വടക്കൻപാട്ട് എ രചനാമൂലകം' എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ പ്രഭാഷണവും പാനൽ ചർച്ചകളും നടക്കും. വൈകിട്ട് ആറു മുതൽ ഓണംതുരുത്ത് സർക്കാർ എൽ. പി. സ്‌കൂളിൽ ഗ്രാമസന്ധ്യ പരിപാടി ആരംഭിക്കും.  സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. ജോസ് കെ. മാനുവൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കുറ്റൂർ പടയണി സംഘത്തിന്റെ പടയണി നടക്കും.
       നവംബർ 26ന് രാവിലെ 10 ന് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടക്കുന്ന പഠന സെമിനാറിൽ 'പാട്ട്- പാഠവത്കരണത്തിന്റെ പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ സി. ജെ. കുട്ടപ്പൻ പ്രഭാഷണം നടത്തും. തുടർന്ന് പ്രബന്ധാവതരണങ്ങൾ നടക്കും. വൈകിട്ട് ആറിന് കൈപ്പുഴ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന ഗ്രാമസന്ധ്യ സമാപനം, ഉദ്ഘാടനം സഹകരണ- രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. സർവകലാശാല പ്രോ-വൈസ് ചാൻസലർ സി. റ്റി. അരവിന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. ഫോക്‌ലോർ അക്കാദമി ചെയർമാൻ സി. ജെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. പത്മനാഭൻ കാവുമ്പായി വിശിഷ്ട അതിഥിയാകും. ഏഴു മുതൽ തൃശൂർ കരിന്തലക്കൂട്ടത്തിന്റെ  നാടൻപാട്ടും നാടൻകലാവതരണവും നടക്കും. 

Post a Comment

വളരെ പുതിയ വളരെ പഴയ