അക്ഷയ് കുമാറിനോടൊപ്പം അപർണ, ബോളിവുഡിൽ ബൊമ്മിയായെത്തുന്നത് രാധിക.




‘സൂരറൈ പോട്രി’ന്‍റെ ഹിന്ദി റിമേക്ക് അണിയറയിൽ ഒരുങ്ങുകയുമാണ്. അക്ഷയ് കുമാർ ആണ് ഹിന്ദി റീമേക്കിൽ നായകനായെത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയെന്ന കഥാപാത്രത്തെ ബോളിവുഡിൽ അവതരിപ്പിക്കുന്നത് രാധിക മധൻ ആണ്. ഹിന്ദി റീമേക്കിന്‍റെ ആദ്യ ഷെഡ്യൂൾ ഇതിനോടകം പൂർത്തിയായിട്ടുമുണ്ട്.




ഇപ്പോഴിതാ അക്ഷയ് കുമാറിനൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് അപർണ. “ബൊമ്മി വീറിനെ കണ്ടപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് അപർണ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അക്ഷയ് കുമാറിനൊപ്പമുള്ള ഒരു ചിത്രം സൂര്യയും ട്വിറ്ററിൽ പങ്കുവച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘സൂരറൈ പോട്രി’ന്‍റെ ഹിന്ദി റീമേക്കിൽ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്. സുധ കൊങ്കര തന്നെയാണ് ഹിന്ദിയുടെയും സംവിധാനം നിര്‍വ്വഹിക്കുന്നത്. സൂര്യയുടെ 2ഡി എന്‍റര്‍ടെയ്ൻമെന്‍റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.




ബൊമ്മി വീറിനെ കണ്ടുമുട്ടിയപ്പോൾ !!! വലിയൊരു ഫീലിങ്ങായിരുന്നു. താങ്കൾ നൽകിയ സമയത്തിന് ഇത്രയും സന്തോഷം നൽകിയതിന് അക്ഷയ്കുമാർ സാറിന് നന്ദി. താങ്കളുടെ വാക്കുകൾ എനിക്ക് വളരെ വലതാണ്. താങ്കൾ വീർ ആകുന്നത് കണ്ടതിൽ സന്തോഷം. എല്ലാത്തിനും സുധ കൊങ്ങര മാമിനോട് എന്നെന്നും നന്ദിയുള്ളവനാണ്, രാധിക മദൻ നിങ്ങളുടെ മാജിക് സ്ക്രീനിൽ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് അപർണ ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ