എൻസിപി കോട്ടയം ജില്ലാ നേതൃത്വയോഗം.
കോട്ടയം: എൻസിപിയുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനം വികസന കോർപറേഷൻ ചെയർ പേഴ്സൺ ആയി തെരഞ്ഞെടുത്ത ലതിക സുഭാഷിനെ യോഗം അഭിനന്ദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന ഭാരവാഹികളായ എസ്. ഡി. സുരേഷ് ബാബു, ടി. വി. ബേബി, കാണക്കാരി അരവിന്ദാക്ഷൻ, പി. കെ. ആനന്ദക്കുട്ടൻ, പി. ഒ. രാജേന്ദ്രൻ, സാബു മുരിക്കവേലി, സത്യൻ പന്തത്തല, ജില്ലാ ഭാരവാഹികളായ ബാബു കപ്പക്കാല, രാജേഷ് നട്ടാശേരി, ഗ്ലാഡ്സൻ ജേക്കബ്, ബിനീഷ് രവി, അഭിലാഷ് ശ്രീനിവാസൻ, എൻ. സി. ജോർജ്കുട്ടി, അഡ്വ: രാജഗോപാൽ, പി. വി. ബിജു, ജോർജ് മരങ്ങോലി, കെ. എസ്. രഘുനാഥൻ നായർ, നിയോജക മണ്ഡലം ഭാരവാഹികളായ നിബു എബ്രഹാം, മുരളി തകടിയേൽ, ജെയ്സൺ കൊല്ലപ്പള്ളി, ലിനു ജോബ്, ജോബി കേളിയംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ