സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കാൻ സാദ്ധ്യതയുണ്ടോ ?
തിരു.: സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കോവിഡ് വ്യാപനം കൂടിയാൽ വിദഗ്ധ അഭിപ്രായം തേടി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ