കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ.

കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ.
പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാൻ വസ്തു ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു.
കിടങ്ങന്നൂർ കോട്ട സൗപർണ്ണികയിൽ
എസ്. കെ. സന്തോഷ് കുമാറാണ് (52) പിടിയിലായത്.
     വാഴമുട്ടം സ്വാദേശി ശിവകുമാറിന്റെ കയ്യിൽ നിന്നും 3000 രൂപ വാങ്ങവേയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 5000 രൂപയാണ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച അപേക്ഷ നൽകിയപ്പോൾ പ്രമാണത്തിൽ ചില തടസ്സങ്ങൾ ഉണ്ടെന്നും പണവുമായി എത്താനും ആവശ്യപ്പെട്ടു. ഇത്രയും പണം എടുക്കാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ 3000 കൊണ്ടുവരാൻ പറയുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരന് പരാതി നല്കി. തുടർന്ന് വിജിലൻസ് നൽകിയ പണവുമായാണ് പരാതിക്കാരൻ വ്യാഴാഴ്ച വൈകിട്ട് വില്ലേജ് ഓഫിസിൽ എത്തിയത്. പരാതിക്കാരനിൽ നിന്നും വില്ലേജ് ഓഫീസർ പണം വാങ്ങിയ സന്തോഷ് കുമാറിനെ വിജിലൻസ് കയ്യോടെ പിടികൂടി. ഈ സമയം ഇദ്ദേഹത്തിന്റെ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടന്നു. വില്ലേജ് ഓഫീസർക്കെതിരെ എറെ നാളായി വ്യാപക പരാതികൾ ഉണ്ടായിരുന്നു. എന്നാൽ ആരും രേഖാമൂലം പരാതി നൽകാൻ തയ്യാറായില്ല. ആറ് മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു സന്തോഷ് കുമാർ.

Post a Comment

വളരെ പുതിയ വളരെ പഴയ