പച്ചക്കറി വിലവർദ്ധന നിയന്ത്രിക്കാൻ സർക്കാർ ഇടപെടും.

പച്ചക്കറി വിലവർദ്ധന നിയന്ത്രിക്കാൻ സർക്കാർ ഇടപെടും.

തിരു.: സംസ്ഥാനത്തെ പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ നേരിട്ടുള്ള ഇടപെടലുമായി സർക്കാർ. ഇന്ന് മുതൽ അന്യ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയെത്തും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണി എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പാണ് വിപണിയിൽ എത്തിക്കുക. കൃഷി മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.

Post a Comment

വളരെ പുതിയ വളരെ പഴയ