ഇവിടെ ആകെ ഒരു പ്രശ്നമേ ഉള്ളൂ അത്; കിടിലൻ ഫിറോസിനെ ചൂണ്ടി ഋതു മണികുട്ടനോട് BigBoss Season 3

കൂടുതൽ വാർത്തകൾക്കായി മുകളിൽ ക്ലിക്ക് ചെയ്യുക

BigBoss Season 3 Asianet Hotstar
കഴിഞ്ഞ രാത്രി സജിനയുടെ അനുവാദമില്ലാതെ ഡിംപൽ ബെഡ് മാറ്റിയെന്ന കാരണത്താൽ വാക്പോര് നടക്കുകയാണ്. ഡിംപൽ വാശികാണിക്കുകയാണ് എന്നാണ് സജിനയുടെ വാദം. തന്നോടുള്ള വാശി ഇങ്ങനെ തീർത്തതാണെന്ന് പറഞ്ഞ് സജിന പ്രശ്നം വഷളാക്കാൻ ശ്രമിച്ചപ്പോൾ എല്ലാവരും ചേർന്ന് സംസാരിച്ച് പ്രശ്നം സോൾവാക്കി.

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്ബോസ് വീട്ടിലേക്കെത്തിയ മൂന്ന് മത്സരാർത്ഥികൾക്ക് എക്സ്ട്രാ ബെഡ് നൽകാത്തതാണ് പ്രശ്നത്തിന് കാരണം. ക്യാപ്റ്റൻ സൂര്യ കഴിഞ്ഞ ദിവസം ഉറങ്ങിയിട്ടില്ലെന്നും ഇത് പരിഗണിച്ച് മാനുഷിക പരിഗണന നൽകിക്കൊണ്ടാണ് ഇത് ചെയ്തതെന്നും ഡിംപൽ വ്യക്തമാക്കിയിരുന്നു.

ഇതേ വിഷയത്തിലെ ചർച്ച പാതിരാത്രിയായപ്പോഴും നടന്നു. പിന്നീട് രാവിലെ മണിക്കുട്ടനും ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും കിച്ചൺ ഏരിയയിൽ കഴിഞ്ഞരാത്രി നടന്ന സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലെ പ്രശ്നത്തിൽ ഫിറോസ് ഇടപെടാതിരുന്നത് നന്നായെന്ന് മണിക്കുട്ടൻ പറയുന്നു. ഡിംപൽ വലിയ വൌ ആണെന്ന് ഫിറോസും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ഡിംപൽ ബിഗ്ബോസിനോട് സംസാരിക്കുകയാണ്

ലജ്ജാവതിയേ...' എന്ന ഗാനത്തിന് ചുവടുവെച്ച് മത്സരാർത്ഥികൾ ആവേശത്തിലായി. ലക്ഷ്മി കഴിഞ്ഞ രാത്രി നടന്ന സംഭവത്തിൽ ഇടപെടാതിരുന്നതിനെ സജ്‌നയോട് ന്യായീകരിക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന സംഭവത്തെ പറ്റിയാണ് വീട്ടിനുള്ളിലെ ചർച്ചകളെല്ലാം. അതിനിടെ ഡിംപൽ മിഷേൽ പ്രശ്നത്തെ പറ്റി വിലയിരുത്തുകയായിരുന്നു മണിക്കുട്ടനും ഋതുവും.

ചർച്ചയ്ക്ക് ഒടുവിൽ, ഇവിടെ ആകെ ഒരു പ്രശ്നമേ ഉള്ളൂ അത്, ഈ പോകുന്ന കിടിലം ഫിറോസ് ആണ് എന്ന് വ്യക്തമാക്കുന്നു. ഡിംപലിനെ ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്ന് സജ്‌ന പറയുമ്പോൾ അതിന്റെ പേരാണ് ഗെയിം എന്ന് ഋതു പറയുകായും, അവിടേക്ക് ലക്ഷ്മി എത്തുന്നതോടെ ചർച്ച കൂടുതൽ ശക്തമാകുന്നു.

ഋതുവിന്റെ മനോഹരമായ നാടൻ പാട്ട് ചുവടുകൾ വച്ചും, താളം പിടിച്ചും സഹ മത്സരാർത്ഥികൾ ആസ്വദിക്കുന്നു. പിന്നാലെ ഡിംപലും മിഷേലും വീണ്ടും തർക്കിക്കുന്നു. മിഷേലുമായി തനിക്ക് ഉള്ളത് ഒരു ഹായ് ബൈ ബന്ധം മാത്രം ആണ് ഉള്ളത്. അതിൽ കൂടുതൽ ബന്ധം തങ്ങൾക്കിടയിൽ ഇല്ലെന്നും ഡിംപൽ വ്യക്തമാക്കുന്നു

ക്ളീനിങ് വിങ്ങിലും കിച്ചൻ ടീമിലും ഉണ്ടായ മാറ്റത്തെ കുറിച്ച് വീണ്ടും തർക്കം നടക്കുന്നു. വാ നീട്ടി കഴിച്ചു പോകൂ എന്ന മോശം വാക്ക് സഹ മത്സരാര്ഥികളോട് പറഞ്ഞതിൽ ലക്ഷ്മി ജയൻ മാപ്പ് ചോദിക്കുന്നു. ഭാഗ്യലക്ഷ്മിയുടെ പേരിൽ ഉണ്ടായ ടീമംഗങ്ങളുടെ മാറ്റത്തിൽ തനിക്ക് വേണ്ടി ആരും സഹിക്കണ്ട എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അനൂപും ലക്ഷ്മിയും ഋതുവും ഇതേ കാര്യത്തിൽ വീണ്ടും തർക്കം നടക്കുന്നു.

മാറി നിന്ന് കരയുന്ന ഋതുവിനെ മണികുട്ടനും സൂര്യയും ചേർന്ന് ആശ്വസിപ്പിച്ചു മീറ്റിങ് ഏരിയയിലേക്ക് കൊണ്ട് വരുന്നു. ദേവസ്വരം എന്ന് പേരിട്ടിരിക്കുന്ന വീക്കിലി ടാസ്ക്കിന്റെ റൂൾസ് അനൂപ് വായിക്കുന്നു. ഈ ആഴ്ച ബിഗ് ബോസ് വീട് ദേവസ്വരം വീട് ആയി മാറും എന്ന് ബിഗ് ബോസ് പറയുന്നതോടെ പുതിയ ഗെയിമിന് തുടക്കം കുറിക്കുന്നു.

അനൂപ്, ഫിറോസ്, സായി, ഋതു, ഡിംപൽ,മിഷേൽ,ലക്ഷ്മി, അഡോണിഎന്നിവർ അസുരന്മാരുടെ ടീമിൽ ഉൾപ്പെടുന്നു. ഭാഗ്യലക്ഷ്മി, സൂര്യ, മണിക്കുട്ടൻ, നോബി, റംസാൻ, ഫിറോസ്, സന്ധ്യ മനോജ്, സജിന, എന്നിവർ ദേവന്മാരുടെ ഗ്രൂപ്പിലും ഉൾപ്പെടുന്നു. ആദ്യ രണ്ട് റൗണ്ടിലും ഭാഗ്യലക്ഷ്മിയുടെ ടീം വിജയിക്കുന്നു

BigBoss Season 3 Asianet Hotstar

Post a Comment

വളരെ പുതിയ വളരെ പഴയ