കുവൈറ്റ് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈറ്റ് : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടും, ഇന്ത്യ - കുവൈറ്റ് സൗഹൃദത്തിന്റെ 60-ാം വാർഷികത്തോടുമനുബന്ധിച്ചു ഈ വർഷത്തെ അവസാന ക്യാമ്പയിൻ രക്തദാന ക്യാമ്പ് കുവൈറ്റ് മലയാളി ഫോറവും, കുവൈറ്റ് മലയാളി വാട്സപ്പ് ഗ്രൂപ്പും, സംയുക്തമായി സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ബാങ്കിൽ ഡിസംബർ 17 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞു 2 മണി വരെ നീണ്ട ക്യാമ്പ്, കുവൈറ്റ് ലുലു മണി എക്സ്ചേഞ്ച് ഹെഡ് ഓഫ് ഓപ്പറേഷൻ ഷഫാസ് അഹമ്മദ് ഫസൽ ഉത്ഘാടനം ചെയ്‌തു. കുവൈറ്റ് മലയാളി ഫോറം പ്രസിഡന്റ് മുഹമ്മദ് റോഷൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബദർ അൽ സമ ക്ലിനിക് ഫർവാനിയ മാനേജർ അബ്ദുൾ റസാഖ് മുഖ്യ അതിഥി ആയിരുന്നു. ആന്റോ എസ്. എം. സ്വാഗതവും റിയാസ് അഹമ്മദ് ചേലക്കര കൃതജ്ഞതയും പറഞ്ഞു. ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ സജിത്ത് ആൻഡ്രൂസും, സ്റ്റാഫുകൾ തുടങ്ങി 100 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്‌ത ക്യാമ്പിന് ജോസി വടക്കേടം, ഷാരോൺ തോമസ് എടാട്ട് , ഉമ്മർ കെ. എ. തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ