കാർ ഇടിച്ച് പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു.
കോട്ടയം: കാർ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധ അവസ്ഥയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു. സംക്രാന്തി കുമ്പളത്തിൽ ഏബ്രഹാം ഫിലിപ്പിൻ്റെ (സണ്ണി) ഭാര്യ ഷീമോൾ ഏബ്രഹാ(44)മാണ് മരിച്ചത്.
ഡിസംബർ എട്ടിന് രാവിലെ 10.30 ന് പഴയ എംസി റോഡിൽ നൂറ്റിയൊന്ന് കവലയ്ക്കും പാറോലിക്കൽ ജങ്ഷനും ഇടയിലാണ് അപകടം നടന്നത്. ഏറ്റുമാനൂരേക്ക് പോകുകയായിരുന്ന ഷീമോൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ, മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ, കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ചു പോയി റോഡിൽ തലയിടിച്ച് വീണ ഷീമോൾ 10 ദിവസമായി സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ ആയിരുന്നു. മക്കൾ: എസ് എച്ച് മൗണ്ട് സ്കൂൾ വിദ്യാർത്ഥികളായ അലക്സ് (14), അന്ന (11).
കോതമംഗലം നെല്ലിക്കുഴി പുള്ള മംഗലത്ത് പരേതനായ യുയാക്കിയുടേയും, കുഞ്ഞമ്മയുടേയും മകളാണ്. സഹോദരൻ ഷാമോൻ. സംസ്കാരം നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ