യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
കുണ്ടറ: ഭർത്താവുമായി പിണങ്ങി അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചു വന്ന യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരയം മമത നഗർ, ഷീബാഭവനിൽ രാധികയാണ് മരിച്ചത്. പ്രതിയെന്നു സംശയിക്കുന്ന സഹോദരീ ഭർത്താവ് ലാൽകുമാറിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹമോചനത്തിനു ശേഷം സഹോദരിയോടും അമ്മയോടുമൊപ്പം കഴിഞ്ഞു വരികയായിരുന്നു രാധിക. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ രാധികയും ലാൽകുമാറും മാത്രമാണുണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകീട്ട് പുറത്തു പോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് രാധികയെ മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുക ആയിരുന്നെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ