ഭക്തിസാന്ദ്രമായി പുള്ളി സന്ധ്യവേല എഴുന്നള്ളിപ്പ്.
കട്ടിമാലയും പട്ടുടയാടകളും ഉപയോഗിച്ച് അലങ്കരിച്ച വൈക്കത്തപ്പന്റെ മോഹന രൂപം ഗജരാജൻ കണ്ടിയൂർ പ്രേം ശങ്കർ ശിരസ്സിൽ ഏറ്റി. വെച്ചൂർ രാജേഷ്, വൈക്കം പവിത്രൻ, വൈക്കം സുമോദ്, വടയാർ ബാബു എന്നിവരുടെ നേതൃത്വത്തിൽ കലാപീഠം വിദ്യാർത്ഥികൾ മേളം ഒരുക്കി. ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി സന്ധ്യ വേല സമാപിച്ചു. വൈകിട്ടും ഇതേ രീതിയിൽ എഴുന്നള്ളിപ്പ് നടന്നു. ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ. ശ്രീലത, അസിസ്റ്റന്റ് കമ്മിഷണർ ഡി. ജയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം. ജി. മധു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പുള്ളി സന്ധ്യവേല നാളെയും 17നും ഉണ്ടാവും. നവംബർ 16ന് കൊടിയേറും. 27നാണ് വൈക്കത്തഷ്ടമി. 28ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗ്രന്ഥം എഴുന്നള്ളിപ്പ്; ഇന്നു നവരാത്രി.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥം എഴുന്നള്ളിപ്പ് നടത്തി. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കത്തപ്പന്റെ ശ്രീകോവിലിൽ പൂജിച്ച ഗ്രന്ഥം വൈക്കം മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരി ഇടമന ജയൻ പോറ്റിക്കു കൈമാറി. ക്ഷേത്ര കലാപീഠം അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ക്ഷേത്രകലാപീഠം ഹാളിലെ നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും പുസ്തകങ്ങളും നവരാത്രി പൂജയ്ക്കായി സമർപ്പിച്ച് സരസ്വതി പൂജ നടത്തി. ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ. ശ്രീലത, അസിസ്റ്റന്റ് കമ്മിഷണർ ഡി. ജയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം. ജി. മധു, കലാപീഠം മാനേജർ കെ. ഡി. ശിവൻ, പ്രിൻസിപ്പൽ എസ്. പി. ശ്രീകുമാർ തുടങ്ങിയവരും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. നാളെ രാവിലെ 7.30ന് സരസ്വതി പൂജയ്ക്ക് ശേഷം 8നാണ് വിദ്യാരംഭം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ