വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടെ.

വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടെ.

കൊട്ടാരക്കര: ജമ്മു കശ്മീരിലെ പൂഞ്ചില്‍ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടു കൂടി നടക്കും. തിരുവനന്തപുരത്തെത്തിച്ച മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനായി മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസെ, ബിജെപി ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ് എന്നിവര്‍ സന്നിഹിതനായിരുന്നു. കേണല്‍ മുരളി ശ്രീധരന്‍ സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. പാങ്ങോട് സൈനിക ക്യാംപില്‍ സൂക്ഷിച്ചിരിന്ന മൃതദേഹം രാവിലെ സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലേക്ക് കൊണ്ടുവന്നു. വിലാപയാത്രയ്ക്ക് വഴിയിലുടനീളം വികാരനിർഭരമായ രംഗങ്ങളാണുണ്ടായത്. പത്ത് കിലോമീറ്റർ വിലാപയാത്ര കടന്നു പോകാൻ രണ്ട് മണിക്കൂൂറിലധികം സമയമെടുത്തു. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ മൃതദേഹം ഇപ്പോൾ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ഉച്ചയോടുു കൂടി, ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലും.


Post a Comment

വളരെ പുതിയ വളരെ പഴയ