ഇന്ധനവില എവിടേക്ക് ? ഇന്നും കൂട്ടി !
പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ ലീറ്ററിന് 37 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയും കൂടി. കൊച്ചിയില്‍ പെട്രോളിന് 105.10 രൂപയായി. ഡീസൽ വില 98.74 രൂപയും. തിരുവനന്തപുരത്ത് പെട്രോൾ 107.05 രൂപയും ഡീസൽ 100.57 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 105.26 രൂപയായി. ഡീസലിന് 98.93 രൂപയുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ