കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് ഈഴവ ചെറുപ്പക്കാര്‍: വര്‍ഗ്ഗീയ പ്രസ്താവന വീണ്ടും.
കോട്ടയം: ലൗ ജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ ‘ലൗ ജിഹാദ്’ ആരോപണവുമായി ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ.റോയി കണ്ണന്‍ചിറ രംഗത്ത്.
ശനിയാഴ്ച ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വിദ്വേഷ പരാമര്‍ശം. “കോട്ടയത്തെ ഒരു സീറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്. ലവ് ജിഹാദിനെപ്പറ്റിയും നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം, ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു എന്നു വരെ വിവരം കിട്ടിയിട്ടുണ്ട്. ജാഗ്രത ഇല്ലാത്തവരാണ് നമ്മള്‍ എന്നതാണ് നമ്മള്‍ നേരിടുന്ന ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍, പ്രണയം നടിച്ച് സ്വന്തമാക്കാന്‍ ശത്രുക്കള്‍, സഭയുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും നമ്മളുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താന്‍ ഉണ്ടാകുന്നില്ല,” ഫാദര്‍ റോയി കണ്ണന്‍ചിറയുടെ പ്രസംഗത്തില്‍ പറയുന്നു.
കൊച്ചേട്ടന്‍ എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള പംക്തി റോയി കണ്ണന്‍ ചിറയാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റര്‍, ചില്‍ഡ്രണ്‍സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ എന്നീ ചുമതലകളും വൈദികന്‍ വഹിക്കുന്നുണ്ട്.
It was totally a private training session. Some Yudas Scariatha betrayed the church. He will have same fate of Yudas at the end.
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ