ബേബിച്ചൻ മുക്കാടൻ അന്തരിച്ചു.

ബേബിച്ചൻ മുക്കാടൻ അന്തരിച്ചു. 
ചങ്ങനാശ്ശേരി: റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (20-09-21 തിങ്കൾ) 3 മണിക്ക് ചങ്ങനാശേരി, പാറേൽ പള്ളിയിൽ നടക്കും. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. 
        കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ദേശീയ ഭാരവാഹിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. റേഷൻ വ്യാപാരികളുടെയും  കാർഡ് ഉടമകളുടെയും ക്ഷേമത്തിനായി സമരങ്ങൾക്ക് നേതൃത്വം നൽകി. ചീരഞ്ചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്, ചങ്ങനാശ്ശേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, വാഴപ്പള്ളി  സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായിരുന്നു. എക്സ്പ്രസ് ദിനപത്രം ലേഖകനായും കോട്ടയം ന്യൂസ് ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ, ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് കോൺഗ്രസ് എന്നിവയ്ക്ക് തുടക്കമിട്ടു. മിഡിൽ ക്ലാസ് ഫാമിലി വെൽഫെയർ കൗൺസിൽ ദേശീയ വർക്കിംഗ് പ്രസിഡണ്ട്, സെൻട്രൽ ട്രാവൻകൂർ ഡെവലപ്മെൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
     ഭാര്യ: സാലിമ്മ കൈനിക്കര കുടുംബാംഗമാണ്. മക്കൾ: ലിയ, പ്രിയ. മരുമക്കൾ:  ബിജോ പുതുവീട്ടിൽ, എബിസൺ പരുവക്കാട്.

Post a Comment

വളരെ പുതിയ വളരെ പഴയ