ശബരിമല വിമാനത്താവളത്തിന് തിരിച്ചടി.
ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സുരക്ഷിതമല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനങ്ങൾ ഇറങ്ങുമ്പോൾ അപകടസാധ്യത ഏറെയുള്ള മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ സമാനസ്ഥിതിയായിരിക്കും ഇവിടുത്തെ റണ്വേയ്ക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോർട്ട് നൽകി.
കേരളം തയാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് ഡിജിസിഎ റിപ്പോർട്ടിലുള്ളത്. വിമാനത്താവളത്തിലെ റൺവേയുടെ നീളം ഉറപ്പു വരുത്താനുള്ള സ്ഥലം അവിടെയില്ല. രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ശബരിമല വിമാനത്താവളം സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കാൻ അമേരിക്കൻ കമ്പനിയായി ലൂയി ബർഗർ കണ്സൾട്ടൻസിയേയാണ് കേരള സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, ലൂയി ബർഗർ തയാറാക്കി നൽകിയ റിപ്പോർട്ടിൽ പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മറ്റു നടപടികളിൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് അവർ പ്രത്യേകം പറയുന്നുണ്ട്. അത്തരത്തിലൊരു റിപ്പോർട്ട് എങ്ങനെ വിശ്വാസത്തിലെടുക്കാൻ കഴിയും എന്നാണ് ഡിജിസിഎ ഇപ്പോൾ വ്യോമനയാന മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ചോദിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ