നിപ്പ പോസിറ്റീവായ രോഗികൾക്ക് എല്ലാദിവസും ആർടിപിസിആ‍ർ,​ ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.

നിപ്പ പോസിറ്റീവായ രോഗികൾക്ക് എല്ലാദിവസും ആർടിപിസിആ‍ർ,​ ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.

കോഴിക്കോട്: കോഴിക്കോട് നിപ്പ രോഗിയായ 12കാരൻ മരിക്കുകയും സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിപ്പ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി.
      നിപ്പ പൊസീറ്റിവായി ചികിത്സയിലുള്ള രോഗികൾ എല്ലാ ദിവസവും ആർ.ടി.പി.സി.ആർ പരിശോധനയ്‌ക്കും വിധേയരാക്കും. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയിൽ ആർ.ടി.പി.സി.ആർ ഫലം മൂന്ന് സാമ്പിളും നെഗറ്റീവ് ആവുകയോ ചെയ്താൽ ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കൽ ബോർഡും തീരുമാനിച്ചാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാം.
      ആദ്യഫലം നെഗറ്റീവ് ആയാൽ 3 ദിവസം നിരീക്ഷണത്തിൽ കഴിയണം. തുടർന്നും ലക്ഷണങ്ങൾ ഇല്ലെങ്കിൽ പിന്നീട് 21 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ലക്ഷണങ്ങൾ ഉള്ളവർക്ക് തുടർ പരിശോധനകൾ നടത്തും. ഫലം നെഗറ്റീവാകുകയും ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ, പിന്നീട് മൂന്ന് ദിവസം നിരീക്ഷണത്തിൽ കഴിയണം. തുടർന്നും ലക്ഷണമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. ഫലം പോസിറ്റിവ് അല്ലാത്ത, ലക്ഷണം ഉള്ളവർക്ക് മറ്റു രോഗം ഉണ്ടോ എന്ന് കണ്ടെത്താൻ വിശദ പരിശോധന നടത്താനും പ്രോട്ടോക്കോളിൽ ശുപാർശ ചെയ്യുന്നു.


Post a Comment

വളരെ പുതിയ വളരെ പഴയ