കോവാക്സിൻ കൊറോണ വൈറസിന് എതിരെ ഫലപ്രദമെന്ന് ഭാരത് ബയോട്ടെക്

കോവാക്സിൻ കൊറോണ വൈറസിന് എതിരെ ഫലപ്രദമെന്ന് ഭാരത് ബയോട്ടെക്



         ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ കൊറോണ വൈറസിന് എതിരെ ഫലപ്രദമെന്ന് ഭാരത് ബയോട്ടെക്. കൊറോണ വൈറസിനെതിരെ വാക്സിൻ 77.8 ശതമാനം ഫലപ്രദമാണ്. ഡെൽറ്റ വകഭേദത്തിനെതിരെ ഇത് 65.2 ശതമാനം ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കി. മൂന്നാം ഘട്ട പരിശോധനയുടെ ഫലം പുറത്ത് വിട്ടുകൊണ്ടാണ് ഭാരത് ബയോട്ടെക് ഇക്കാര്യം അറിയിച്ചത്.

            രാജ്യത്ത് ഏറ്റവും അധികം ആളുകളിൽ പരിശോധന നടത്തിയ വാക്സിൻ തികച്ചും ഗുണകരമാണെന്ന് കമ്പനിയുടെ അവകാശവാദം.

         2020 നവംബർ 16 നും 2021 ജനുവരി 7നും ഇടയിൽ 25,798 പേരിൽ ആണ് വാക്സിൻ പരീക്ഷണം നടത്തിയത്. പരീക്ഷണം നടത്തിയ ആർക്കും ഒരു തരത്തിലുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടായില്ലെന്ന് കമ്പനി അവകാശപ്പെട്ടു.    

       ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ തികച്ചും സുരക്ഷിതമാണെന്ന് ഭാരത് ബയോട്ടെക് മേധാവി കൃഷ്ണ ഉറപ്പ് നൽകി. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശീയ നിർമ്മിത വാക്സിൻ കൂടിയാണ് കോവാക്സിൻ.


Post a Comment

വളരെ പുതിയ വളരെ പഴയ