മള്ളിയൂർ വിനായക ചതുർത്ഥി മഹോത്സവം കൊടിയേറി.
കുറുപ്പന്തറ: മള്ളിയൂർ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി. തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു.
മോൻസ് ജോസഫ് എം.എൽ.എ, ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, എൻസിപി ജില്ലാ
സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, വൈക്കം ഡി.വൈ.എസ്.പി. എ. ജെ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ന് വൈകിട്ട് 7ന് നെന്മാറ ബ്രദേഴ്സിന്റെ നാദസ്വര കച്ചേരി, ഞായറാഴ്ച കുമാരനല്ലൂർ വിനോദ് നമ്പൂതിരി നയിക്കുന്ന ഭക്തിഗാന തരംഗിണി, തിങ്കളാഴ്ച പോരൂർ ഉണ്ണികൃഷ്ൻ ആൻഡ് പാർട്ടിയുടെ തായമ്പക, ചൊവ്വാഴ്ച ഹരിരാഗ് നന്ദൻ്റെ സംഗീത സദസ്, ബുധനാഴ്ച ഡോ. പി. എൻ. പ്രഭാവതിയുടെ സംഗീതസദസ്, വ്യാഴാഴ്ച ചെന്നൈ വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതസദസ് എന്നിവ നടക്കും.
വിനായക ചതുർത്ഥി ദിവസമായ സെപ്റ്റംബർ 10 വെള്ളിയാഴ്ച രാവിലെ പതിനായിരത്തിയെട്ട് നാളികേരത്തിൻ്റെ മഹാഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം കാഴ്ചശ്രീബലിക്ക് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രമാണിത്വത്തിലുള്ള മേളവും വലിയ വിളക്കിന് പത്മശ്രീ ശങ്കരൻകുട്ടി മാരാരുടെ പ്രാമാണിത്വത്തിലുള്ള മേളവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വൈകിട്ട് പള്ളിവേട്ട നടക്കും.
ആറാട്ട് ദിവസമായ സെപ്റ്റംബർ 11 ശനിയാഴ്ച വൈകുന്നേരം ഡോ. കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപ ലഹരിയും ഉണ്ടായിരിക്കുന്നതാണ്. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ ഒമ്പതിന് ഉൽസവബലിയും ഉണ്ടായിരിക്കുന്നതാണ്.
ഭക്തജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഉത്സവ പരിപാടികളിൽ പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ