സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
തിരു.: സംസ്ഥാന അദ്ധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ററി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 5 ഉം അദ്ധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.
       പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച്, വിദ്യഭ്യാസ മന്ത്രി അദ്ധ്യക്ഷനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. അവാര്‍ഡ് നേടിയ പ്രൈമറി, സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അദ്ധ്യാപകരുടെ പേര് ഇതോടൊപ്പം ചുവടേ.

പ്രൈമറി വിഭാഗം

ജെ. സെൽവരാജ്, ഡി. ആർ ഗീതാകുമാരി, വി. അനിൽ, എ. താഹിറ ബീവി, ബിനുജോയ്, റ്റി. ബി. മോളി, കെ. എം നൌഫൽ, പി. രമേശൻ, സി. മോഹനൻ, ബിജു മാത്യു, എം. കെ. ലളിത, എ. ഇ. സതീഷ് ബാബു, കെ. സി. ഗിരീഷ് ബാബു, പി. കൃഷ്ണദാസ്.

സെക്കൻററി വിഭാഗം

കെ. വി. ഷാജി, എം. എ. അബ്ദുൾ ഷുക്കൂർ, റ്റി. രാജീവൻ നായർ, ഐസക് ഡാനിയേൽ, മൈക്കിൽ സിറിയക്, എ. സൈനബ ബീവി, പി. വി. എൽദോ, വി. റ്റി. ഗീതാ തങ്കം, കെ. പി. രാജീവൻ, യു. കെ. ഷജിൽ, എം. സുനിൽകുമാർ, റ്റി. എ. സുരേഷ്, ഡി. നാരായണ.

ഹയർ സെക്കൻഡറി വിഭാഗം

കെ. സന്തോഷ് കുമാർ, ഡോ. കെ. ലൈലാസ്, സജി വർഗീസ്, കെ. എ. ജോയ്, ബാബു പി. മാത്യു, എം. വി. പ്രതീഷ്, എൻ. സന്തോഷ്, എസ്. എസ്. ഗീതാ നായർ, കെ. എസ്. ശ്യാൽ.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം

സാബു ജോയ്, വി. പ്രിയ, രതീഷ് ജെ. ബാബു, എം. വി വിജന, എൻ. സ്മിത.

Post a Comment

വളരെ പുതിയ വളരെ പഴയ