പാരാലിമ്പിക്‌സ് ; ഷൂട്ടിംഗില്‍ സ്വര്‍ണ്ണവും വെള്ളിയും.

പാരാലിമ്പിക്‌സ് ; ഷൂട്ടിംഗില്‍ സ്വര്‍ണ്ണവും വെള്ളിയും.

ടോക്യോ: പാരാലിമ്പിക്‌സില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണ്ണവും വെള്ളിയും ലഭിച്ചു. മനീഷ് നര്‍വാളാണ് സ്വര്‍ണ്ണം നേടിയത്. മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച്1 ഇനത്തിലാണ് മനീഷിന്റെ സ്വര്‍ണ്ണനേട്ടം.
      ഇതേ ഇനത്തില്‍ തന്നെയാണ് സിംഗ് രാജ് അദാനിക്ക് വെള്ളിയും ലഭിച്ചത്. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തിയിരുന്നു.
       ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം പതിനഞ്ചായി ഉയര്‍ന്നു. മൂന്ന് സ്വര്‍ണ്ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ