ആലപ്പുഴ ജില്ലയില്‍ 1655 പേര്‍ക്ക് കോവിഡ്.

ആലപ്പുഴ ജില്ലയില്‍ 1655 പേര്‍ക്ക് കോവിഡ്.
ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 05) 1655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1694 പേര്‍ രോഗമുക്തരായി. 14.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1620 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,56,324 പേര്‍ രോഗമുക്തരായി. 15,737 പേര്‍ ചികിത്സയിലുണ്ട്. 262 പേര്‍ കോവിഡ് ആശുപത്രികളിലും 2407 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 11302 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 316 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 991 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2270 പേര്‍ നിരീക്ഷണത്തിന് നിര്‍ദ്ദേശിക്കപ്പെട്ടു. ആകെ 28,102 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11,786 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ