മലയാളി അദ്ധ്യാപകർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം മന്ത്രി വിതരണം ചെയ്തു.
രാഷ്ട്രപതിയുടെ പുരസ്കാരം മലയാളി അദ്ധ്യാപകർക്ക് വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
തൃശ്ശൂർ വരവൂർ ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ പ്രസാദ് എം. ബി., കഴക്കൂട്ടം സൈനിക് സ്‌കൂൾ അദ്ധ്യാപകൻ മാത്യു കെ. തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്.എൽ.
റ്റി.ജി.റ്റി. (ലൈബ്രറേറിയൻ) ഫൈസൽ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാര ജേതാക്കളെ അനുമോദിച്ച മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബു ഐഎഎസും ചടങ്ങിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ