പാരാലിമ്പിക്സ്; വിനോദ് കുമാറിന് ഡിസ്കസ് ത്രോയിൽ വെങ്കലം.
ടോക്യോ: പാരാലിമ്പിക്സിൽ മികച്ച നേട്ടവുമായി ഇന്ത്യ മുന്നോട്ട്. പാരാലിംമ്പിക്സിൽ മൂന്നാം മെഡൽ നേടി ഇന്ത്യ. ഡിസ്കസ് ത്രോയിൽ ഇന്ത്യൻ താരം വിനോദ് കുമാറാണ് വെങ്കലം നേടിയത്.
പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ 19.91 മീറ്റർ ദൂരം ഡിസ്ക് എറിഞ്ഞാണ് വിനോദ് കുമാർ വെങ്കലം സ്വന്തമാക്കിയത്. 20.02 മീറ്റർ ഡിസ്കെറിഞ്ഞ പോളണ്ടിന്റെ പീറ്റർ കോസെവിക്സിനാണ് സ്വർണ്ണം. 19.98 മീറ്റർ ഡിസ്ക് എത്തിച്ച് ക്രൊയേഷ്യൻ താരം വെളിമിർ സാൻഡോർ വെള്ളി മെഡലും കരസ്ഥമാക്കി. ഇന്ത്യൻ താരം വിനോദ് കുമാർ ഏഷ്യൻ റെക്കോർഡ് തകർത്താണ് വെങ്കലം നേടിയത്.
ഇന്ത്യയുടെ ഹൈജമ്പ് താരമായ നിഷാദ് കുമാർ ഹൈജമ്പിൽ വെള്ളി നേടിയതും ഏഷ്യൻ റെക്കോർഡ് തകർത്താണ്. വനിതകളുടെ ടേബിൾ ടെന്നിസിൽ ക്ലാസ്സ് 4 ൽ മത്സരിച്ച ഇന്ത്യയുടെ ഭവിന വെൻ പട്ടേൽ നേരത്തെ വെള്ളി നേടിയിരുന്നു. ശേഷം ഹൈജമ്പിൽ നിഷാദ് കുമാറും വെള്ളി നേടി. വിനോദ് വെങ്കലം സ്വന്തമാക്കിയതോടെ 2020 ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ മെഡലാണിത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ