മൊബൈൽ ഫോണുകളും മരുന്നും വിതരണം ചെയ്തു.
കടുത്തുരുത്തി: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നിർധരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൊടുത്തു സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി മലയാളി ഫെഡറേഷൻ കടുത്തുരുത്തി യൂണിറ്റ്, സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ മൊബൈൽ ഫോൺ വിതരണം ചെയ്തു. ശ്രീമതി അമ്മാൾ കുട്ടി സൈമൺ ഇലക്കാട്ട് സ്പോൺസർ ചെയ്ത മൊബൈൽ ഫോണുകളും രക്ഷാധികാരി സമ്മാനിച്ച മരുന്നുകളും, കിഡ്നി രോഗികൾക്ക് ആവശ്യമായ ഡയാലിസിസ് കിറ്റുകളും, മറ്റു രോഗികൾക്ക് ആവശ്യമായ മരുന്നും വിതരണം ചെയ്തു. കേരള പിഎംഎഫ് പ്രസിഡൻ്റ് ബേബി ഇലക്കാട്ടിൻ്റെ വസതിയിൽ കൂടിയ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൈനമ്മാ സാജു അദ്ധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി മുഖ്യ അഥിതിയും ആയിരുന്നു. പിഎംഎഫ് രക്ഷാധികാരി ഡോക്ടർ മോൻസൺ മാവുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. വി. സുനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാല, പി. എം. .മാത്യു, കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിൻസി എലിസബത്ത്, സ്മിത, രശ്മി വിനോദ്, സിന്ധുമോൾ ജേക്കബ്, ജെയ്സൺ മണലേൽ, സ്റ്റീഫൻ പാരാവേലിൽ, പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, സംസ്ഥാന കോർഡിനേറ്റർ ബിജു കെ. തോമസ്, സംസ്ഥാന പിഎംഎസ് അദ്ധ്യക്ഷൻ ബേബി മാത്യു ഇലക്കാട്ട് മുതലായവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ