റബർ തൈകൾ കിട്ടാനില്ലെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ്.

റബർ തൈകൾ കിട്ടാനില്ലെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ്.
കോട്ടയം:  ജില്ലയിൽ റബർ തൈകൾ കിട്ടാതെ, കർഷകർ നട്ടോടം ഓടുമ്പോഴും കേരളത്തിൽ നിന്ന് റബർ തൈകൾ കയറ്റി വിടാനുള്ള നടപടികളുമായി റബർ ബോർഡ് മുന്നോട്ട് പോകുന്നത് പ്രതിഷേധാർഹമാണെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെകട്രി എബി ഐപ്പ് ആരോപിച്ചു. റബർ തൈകളുടെ ബുക്കിങ്ങ് സ്വീകരിക്കുന്നത് റബർ ബോർഡ് വർഷങ്ങൾക്ക് മുമ്പേ നിർത്തിയിരുന്നു. റബർ വിലയിലുണ്ടായ വർദ്ധനവ്, റബർ കൃഷിക്ക് സാധ്യത ഉണ്ടെന്ന പ്രത്യാശയിൽ നിരവധി ആളുകളാണ് റബർ കൃഷി വീണ്ടും ചെയ്യാൻ തയ്യാറെടുക്കുന്നത്. ഇത്തരക്കാർക്ക് തൈകളുടെ ലഭ്യത ഇല്ലായ്മ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്യസംസ്ഥാനത്തേക്ക് കയറ്റി അയക്കാൻ സ്വകാര്യ നേഴ്സറികളുടെ തൈകൾ കൂടി വാങ്ങിയതോടെ യാണ് പ്രതിസന്ധി ഇത്രയും രൂക്ഷമായത്. തൊഴിലാളികളുടെ ക്ഷാമവും വിലയിടിവ് മൂലം കർഷകർ റബർ കൃഷിയിലേക്ക് ഇറങ്ങാതിരുന്നതും മൂലം, ജില്ലയിലെ റബർ നേഴ്സറികളിൽ ഭൂരിഭാഗവും തൈകൾ ഉൽപ്പാദിപ്പിച്ചിരുന്നില്ല. ഫലത്തിൽ തൈകളുടെ ക്ഷാമം പരിഹരിക്കപ്പെടണമെങ്കിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും എടുക്കും. ഈ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിലേയ്ക്ക് റബർതൈ കൊണ്ടു പോകുന്നത് നിർത്തി വെയ്ക്കാൻ റബർ ബോർഡ് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും എബി ഐപ്പ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ