കോവിഡ്: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം പാടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് - ട്രാക്ക് - ട്രീറ്റ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്കി.
70 ശതമാനത്തിലേറെ ആര്.ടി.പി.സി.ആര് ടെസ്റ്റുകള്‍ ഉറപ്പാക്കുക, സമ്പര്‍ക്കത്തില്‍ വന്നവരെ എത്രയും വേഗം കണ്ടെത്തി ക്വാറന്റീന് ചെയ്യുക തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
ഇവ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. 30 വരെ പ്രാബല്യത്തിലുണ്ടാകും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ നീട്ടി. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ തുടരും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് നിയന്ത്രണം പാടില്ല. യാത്രകള്‍ക്ക് ഇ - പെര്‍മിറ്റ് അടക്കമുള്ള പ്രത്യേക അനുമതികള്‍ വേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സാഹചര്യത്തിനനുസരിച്ച് ജില്ല, നഗരം, വാര്‍ഡ് തുടങ്ങിയവ അടിസ്ഥാനമാക്കി പ്രാദേശിക നിയന്ത്രണങ്ങള്‍ നടപ്പാക്കാം. പ്രോട്ടോക്കോള്‍ പാലിച്ച് കണ്ടെയ്ന്മെന്റ് സോണിന് പുറത്ത് എല്ലാ പ്രവര്‍ത്തനങ്ങളും അനുവദനീയമാണ്.
ജോലിസ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുക - ഇവ പാലിക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ