വീടുകൾ അമ്പാടികളായി. ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
മനംനിറയെ കണ്ണനെ കണ്ട് നാട് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വീട്ടിനുള്ളിൽ ഉറിയടിച്ചും ഓടക്കുഴലുമായി ഓടിക്കളിച്ചുമൊക്കെ കുരുന്നുകൾ രാധാ, കൃഷ്ണൻമാരായി. ആ കാഴ്ചയിൽ മനംനിറഞ്ഞു നാട് അഷ്ടമി രോഹിണി ആഘോഷത്തിലലിഞ്ഞു. നാടും നാട്ടുകാരും എല്ലാ വർഷവും കാത്തിരിക്കാറുള്ള ശോഭായാത്ര കോവിഡ് സാഹചര്യത്തിൽ ഉണ്ടായിരുന്നില്ല.
പകരം വീടുകൾക്കുള്ളിലായിരുന്നു ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ ശ്രീകൃഷ്ണ ജയന്തി ചടങ്ങുകളോടെ കൊണ്ടാടി. ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങുകൾ നടന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഭക്തർക്കു പ്രവേശനം. വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. ഇന്നലെ മുതൽ രാത്രികാല കർഫ്യൂ നിലവിൽ വന്നതിനാൽ ശ്രീകൃഷ്ണ ജനനപൂജാ ചടങ്ങും രാത്രി 10നു മുൻപു നടത്തി. ബാലഗോകുലം സമിതികളുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ചു ശോഭായാത്ര, വൃക്ഷപൂജ, നദീപൂജ, ഗോപൂജ ചടങ്ങുകൾ നടന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ