ഡിസിസി ഓഫീസിനു മുൻപിൽ കരിങ്കൊടി, പോസ്റ്ററുകൾ.

ഡിസിസി ഓഫീസിനു മുൻപിൽ കരിങ്കൊടി, പോസ്റ്ററുകൾ.

പത്തനംതിട്ട:  പുതിയ ഡിസിസി പ്രസിഡന്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം ജില്ലയിലും. ഡിസിസി ഓഫീസിനു മുൻപിലുള്ള കൊടിമരത്തിൽ പ്രതിഷേധക്കാർ പാർട്ടി പതാകയ്ക്കൊപ്പം കരിങ്കൊടി കെട്ടി. ചുവരുകളിൽ പ്രതിഷേധ പോസ്റ്ററുകളും പതിച്ചു. ആന്റോ ആന്റണി എംപി, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി. ജെ. കുര്യൻ, പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ എന്നിവർക്ക് എതിരെയായിരുന്നു പോസ്റ്റർ.  
       പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനാകാൻ കാത്തിരുന്ന ആരുടെയെങ്കിലും പിൻബലത്തിലാകാം ഡിസിസി ഓഫീസിനു മുൻപിൽ ഇത്തരം പ്രവർത്തനങ്ങൾ നടന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വാർത്തകൾ സൃഷ്ടിക്കാൻ വേണ്ടി പാർട്ടി വിരുദ്ധരാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. ഹൈക്കമാൻഡ് പ്രഖ്യാപിച്ച ഡിസിസി പ്രസിഡന്റാണ് ഇനി ജില്ലയിലെ കോൺഗ്രസിനെ നയിക്കുക.
      ഡിസിസി ഓഫീസിനു മുൻപിൽ അരുതായ്മകൾ ചെയ്തത് കോൺഗ്രസ് പ്രവർത്തകരാണെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാബു ജോർജ് പറഞ്ഞു. ഇതിനിടെ പാർട്ടി അച്ചടക്കം ലംഘിച്ചതിന് സസ്പെൻഷൻ ലഭിച്ച കെപിസിസി സെക്രട്ടറി കെ. ശിവദാസൻ നായർ തനിക്കെതിരെയുള്ള നടപടിയിൽ പ്രതികരണവുമായി രംഗത്തെത്തി. ഔദ്യോഗിക സ്ഥാനത്തു നിന്നും അംഗത്വത്തിൽ നിന്നും മാത്രമേ പുറത്താക്കാൻ കഴിയൂ എന്നും കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ