ഇരിങ്ങാലക്കുടയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം റോഡിൽ ചെറുമുക്ക് ക്ഷേത്രത്തിന് സമീപത്തെ ചായക്കടയിലെ ഇന്നലെ രാത്രി പത്തോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കടയുടെ എതിർവശത്തുള്ള ട്രാൻസ്ഫോമറിലേയ്ക്ക് വീണ് ട്രാൻസ്ഫോർമറിനും കേടുപാടുകൾ സംഭവിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ആകെ തകരാറിലായിരിക്കുകയാണ്. ഭൂചലനത്തിന് സമാനമായ രീതിയിൽ ഏറെ ദൂരം പ്രകമ്പനം സൃഷ്ടിച്ചു. ഇരിങ്ങാലക്കുട അഗ്നിശമന സേന സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ