പശു കുറുകെ ചാടി, ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
കോട്ടയം: അയ്മനം വല്യാട് ഐക്കരശാലിൽ പുതുച്ചിറ സാബുവിന്റെ മകൻ അരുൺ ടി. എസ്. ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വല്യാട് എസ്.എൻ.ഡി.പി. ശ്മശാനത്തിനടുത്തു വെച്ചാണ് അപകടമുണ്ടായത്. റോഡിൻ്റെ വശത്ത് നീളമുള്ള കയറിൽ കെട്ടിയിരുന്ന പശു, ബൈക്ക് വന്നപ്പോൾ കുറുകെ ചാടുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ അരുണിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നയാൾക്കും സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ഉടൻ തന്നെ മെഡി.കോളേജിൽ എത്തിച്ചു. ഇന്ന് രാവിലെ ശസ്ത്രക്രിയ നടത്തുന്നതിനായി, ആവശ്യമായ രക്തവും മറ്റും സോഷ്യൽ മീഡിയായുടെ സഹായത്താൽ തയാറാക്കവേ, ഇന്ന് രാവിലെ അരുൺ മരണമടയുകയായിരുന്നു.
രാജമ്മയാണ് മാതാവ്. സരുൺ, കിരൺ എന്നിവർ സഹോദരങ്ങളാണ്. സംസ്ക്കാരം ചൊവ്വാഴ്ച ഒളശ്ശ സെ. മാർക്സ് സി എസ് ഐ പള്ളി സെമിത്തേരിയിൽ നടക്കും.
വയൽമേഖലകളിൽ റോഡിനിരുവശങ്ങളിലുമായി നിരവധി സ്ഥലങ്ങളിൽ കന്നുകാലികളെ മേയാൻ വേണ്ടി കെട്ടിയിടുക പതിവാണ്. ഇത് പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാക്കാറുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പല സ്ഥലങ്ങളിലും കൊച്ചു കുട്ടികൾക്കും ഇരുചക്രവാഹന യാത്രികർക്കും അപകടമുണ്ടാകും വിധം പോത്തുകളെയും മറ്റും കെട്ടുന്നതായി നിരവധി പരാതികളും ഉയരുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ