സുഹൃത്ത് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു.

സുഹൃത്ത് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു.
തിരു.: നെടുമങ്ങാട് സുഹൃത്ത് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി(20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് യുവതി മരിച്ചത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെ നാലു മണിയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
      സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാകോണത്തെ വാടക വീട്ടില്‍ എത്തിയ യുവതിയുടെ ആണ്‍സുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുണ്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും ഉള്‍പ്പെടെ എടെ പതിനഞ്ചില്‍ പരം കുത്തുകള്‍ ഏറ്റ സൂര്യഗായത്രി ഗുരുതര പരിക്കുകളോടെ ആയിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
      പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു. ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരേയും അരുൺ അക്രമിച്ചിരുന്നു. യുവാവിന്റെ കാടത്തത്തിൽ ശരീരമാസകലം കുത്തേറ്റു വീണ സൂര്യഗായത്രി അച്ഛനമ്മമാരുടെ പ്രതീക്ഷയായിരുന്നു. സൂര്യഗായത്രിയുടെ മനോബലമായിരുന്നു ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന മാതാപിതാക്കളെ മുന്നോട്ടു നയിച്ചിരുന്നത്.



Post a Comment

വളരെ പുതിയ വളരെ പഴയ