കോൺഗ്രസ്സിൽ നിന്ന് നൂറോളം പ്രവർത്തകർ എൻസിപിയിലേക്ക്.
വാകത്താനം: കോൺഗ്രസ്സിൽ നിന്നും രാജി വച്ച് നൂറോളം പ്രവർത്തകർ ഞാലിയാകുഴിയിൽ യോഗം ചേർന്ന് എൻസിപിയിൽ ചേർന്നു. അഡ്വ: വിനോ വാഴക്കന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പു യുദ്ധത്താലും ആഭ്യന്തര കലഹത്താലും തകർച്ചയിലായ കോൺഗ്രസ്സിൽ ആത്മാർത്ഥതയുള്ള പ്രവർത്തകർക്ക് തുടരാൻ കഴിയില്ലെന്ന്, എൻസിപിയിൽ ചേർന്നവരെ സ്വാഗതം ചെയ്തു കൊണ്ട് കെ. ആർ. രാജൻ പറഞ്ഞു. ഗ്രൂപ്പുവഴക്കാകുന്ന ദ്വാരത്തിലൂടെ വെള്ളം കയറി മുങ്ങുന്ന വഞ്ചിയാണ് കോൺഗ്രസ്. എൻസിപി ജില്ലാ പ്രസിഡന്റ് റ്റി. വി. ബേബി, ജില്ലാ സെക്രട്ടറി എം. എം. രാജശേഖര പണിക്കർ, അഡ്വ: ഐക്ക് മാണി, രാധാകൃഷ്ണൻ ഓണമ്പള്ളി, ജിജി വർഗ്ഗീസ്, മിൽട്ടൺ ഇടശ്ശേരിൽ, ബേബിച്ചൻ, ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ