എല്ലാ മത്സ്യ തൊഴിലാളികൾക്കും ദിവസം 200 രൂപയും, പ്രത്യേകം ഭക്ഷ്യകിറ്റും; ഉറപ്പ് നൽകി മന്ത്രി സജി ചെറിയാൻ
കാലവർഷകാലത്ത് കടലിൽ പോകാനാകാത്തവർക്ക് ദിവസം 200 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. എല്ലാ മത്സ്യ തൊഴിലാളികൾക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടൽ പ്രക്ഷുബ്ധകുമ്പോൾ മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകാനാകില്ല. ഈ ദിവസങ്ങളിലാണ് ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നൽകുക. തീരദേശ റോഡുകൾ നന്നാക്കാൻ 80 കോടി ഉടനടി അനുവദിക്കും.

നിലവിൽ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള 57 കിലോമീറ്റർ സംരക്ഷണ ഭിത്തി ഉടൻ പണി തീർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
കടലിൽ പോണ മത്സ്യത്തൊഴിലാളികൾ മാത്രമല്ല മത്സ്യബന്ധനം നടത്തി ജീവിക്കുന്നത് കായൽ പുഴ എന്നിവിടങ്ങളിൽ കളിൽ രാത്രികാലങ്ങളിൽ മീൻ നോക്കി മാർക്കറ്റിൽ കൊടുത്തു അത് കാശുവാങ്ങി അരി വാങ്ങിക്കുന്ന സാധാരണക്കാരനായ ഒരു വ്യക്തിക്ക് അ എന്തുകൊണ്ടാണ് ഈ ആനുകൂല്യങ്ങൾ ഒക്കെ നിഷേധിക്കുന്നത് എല്ലാവർക്കും കൊടുക്കണ്ട മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിട്ടുള്ള വർക്ക് എങ്കിലും കൊടുക്കാമല്ലോ???
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ