കോട്ടയം: കഞ്ഞിക്കുഴി ഇറഞ്ഞാല്‍ ദേവീ ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ദേവീ ക്ഷേത്രത്തിലെ പ്രധാന കാണിക്കയാണ് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളുകളായി തുറക്കാതിരുന്ന കാണിക്കയില്‍ 15,000 രൂപയിലധികം വരുമാനം ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഉഷ പൂജയ്ക്ക് മുന്നോടിയായി ക്ഷേത്രം തുറന്ന മാനേജരാണ് കാണിക്ക കുത്തിത്തുറന്ന് നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞു എങ്കിലും ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ