തണ്ണീർമുക്കം ബണ്ടിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
വൈക്കം: തണ്ണീർമുക്കം ബണ്ടിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം വാഴേപ്പറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. തണ്ണീർമുക്കം പുതിയ ബണ്ടിന്റെ ഷട്ടറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. വൈക്കം ഫയർ ഫോഴ്സും പോലീസും ചേർന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. സീനിയർ സിവിൽ റെസ്ക്യൂ ഓഫീസർ പി. എം പവിത്രൻ, ശ്യാംലാൽ, എച്ച്. ഹരീഷ്, സനീഷ്, അജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ