ബിജെപി നേതാവിന്റെ കൊലപാതകം; പതിനൊന്ന് പേര്‍ പിടിയില്‍.
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്നു പേര്‍ പിടിയില്‍. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് പിടിയിൽ ആയതെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
അക്രമിസംഘം എസ്.ഡി.പി.ഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സിലാണ് സ്ഥലത്തെത്തിയതെന്നും സൂചനയുണ്ട്. ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എട്ട് പേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്.
ഇന്ന് പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്ക് ഇറങ്ങുന്നതിനിടെ എട്ടംഗ സംഘം വീട്ടില്‍ കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചായിരുന്നു ആക്രമണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ