പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
ബെംഗളൂരു: കര്‍ണാടകയില്‍ ഒമെക്രോണ്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ന്യൂ ഇയര്‍ ആഘോഷം നിരോധിച്ചു.
ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്ത് പാര്‍ട്ടികളോ ബഹുജന സമ്മേളനങ്ങളോ അനുവദിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
ഒമെക്രോണ്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദഗ്ധരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പുതുവത്സര ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ നഗരത്തിലും മറ്റ് പൊതു സ്ഥലങ്ങളിലും കൂട്ടം കൂടുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്തുടനീളം ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ തുറസ്സായ സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും, ക്ലബ്ബുകളിലും റസ്‌റ്റോറന്റുകളിലും ഡിജെ പാര്‍ട്ടികളും പരിപാടികളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ