അരയറ്റം വെള്ളത്തിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
കോട്ടയം: മണിപ്പുഴയില്‍ കൈത്തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. അരയറ്റം വെള്ളമുള്ള തോട്ടില്‍ തല മാത്രം പുറത്തു കാണുന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
മണിപ്പുഴ നാട്ടകം ഗസ്റ്റ്ഹൗസ് റോഡിലെ കടകള്‍ക്ക് പിന്നിലാണ് തോട്. കടകളില്‍ ജോലി ചെയ്യുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് സമീപത്തെ പഴക്കടയില്‍ ജോലി ചെയ്തിരുന്ന യുവാവാണെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ