പുല്‍വാമയില്‍ ഏറ്റുമുട്ടല്‍, സൈന്യം ഭീകരനെ വധിച്ചു.

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍, സൈന്യം ഭീകരനെ വധിച്ചു.
ശ്രീനഗര്‍: പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. രാജ്പുര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന് കാശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
       പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഞായറാഴ്ച പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ