ഇന്ധന നികുതി: ഇളവിന് നിർബന്ധിക്കരുതെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ.

ഇന്ധന നികുതി: ഇളവിന് നിർബന്ധിക്കരുതെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ.

ന്യൂ ഡൽഹി: ഇന്ധന വില വർദ്ധനയിൽ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് മുഖ്യമന്ത്രിമാർ. സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. സംസ്ഥാന നികുതികൾ കുറച്ചാൽ വികസന ക്ഷേമ പദ്ധതികളെ ബാധിക്കുമെന്നും ഭരണവിരുദ്ധവികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാർ പറഞ്ഞു. നിലപാട് കോൺഗ്രസ് അദ്ധ്യക്ഷയെ അറിയിച്ചു.
       നേരത്തെ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഹൈക്കമാന്റ് ഇടപെട്ടിരുന്നു. ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് എഐസിസി ആവശ്യപ്പെട്ടു.
      അതേസമയം, കേരളം ഉൾപ്പെടെയുള്ള സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തത് ഉചിതമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളോട് ഇന്ധനവില നികുതി കുറയ്ക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് ധാർമ്മികതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ