കുപ്പിവെള്ളത്തിന് വില കുറച്ച ഉത്തരവിന് സ്റ്റേ.
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച കേരള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പ്പാദന സംഘടനയുടെ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. വിലനിര്‍ണ്ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാർ ആണെന്നും ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വിധിച്ചു.
വില സംബന്ധിച്ച വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവായി. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വില കുറച്ച് ഉത്തരവിറക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ