ഹെലികോപ്റ്റർ അപകടം; ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും മരണത്തിന് കീഴങ്ങി.

ഹെലികോപ്റ്റർ അപകടം; ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും മരണത്തിന് കീഴങ്ങി.

കൂനൂർ: ഹെലികോപ്റ്റർ അപകടത്തിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും മരണത്തിന് കീഴങ്ങി. സംയുക്താ സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽ നിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരണത്തിന് കീഴടങ്ങി.

Post a Comment

വളരെ പുതിയ വളരെ പഴയ